സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും കെ എസ് ആര്‍ ടി സി യുടെ ഫ്ലൈ ബസ് സര്‍വിസ് ആരംഭിക്കുന്നു
തിരുവനന്തപുരം : വിമാനത്താവളങ്ങളിൽ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് ഇനി മുതൽ ‘ഫ്ലൈ ബസ് ‘ സർവീസുകൾ കെ എസ് ആർ ടി സി ആരംഭിക്കുന്നു. വിമാനത്താവളങ്ങളിൽ നിന്നും ഈ ബസുകൾ പുറപ്പെടുന്ന സമയവിവരം എയർപോർട്ടുകളിലും സിറ്റി /സെൻട്രൽ ബസ്‌സ്റ്റാന്റുകളിലും പ്രദർശിപ്പിക്കുന്നതാണ്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഓരോ 45 മിനിറ്റ് ഇടവിട്ടു 24 മണിക്കൂറും ഫ്ലൈ ബസുകൾ ലഭ്യമാണ്.

കോഴിക്കോട്, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും ഒരു മണിക്കൂർ ഇടവിട്ടും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഓരോ 30മിനിറ്റ് ഇടവിട്ടും ബസുകൾ യാത്ര തിരിക്കും. എയർപോർട്ടിൽനിന്നുള്ള അധിക സർ ചാർജ് ഈടാക്കാതെ സാധാരണ എ സി, ലോ ഫ്ലോർ ബസുകളുടെ ചാർജുകൾ മാത്രമേ ഈടാക്കൂ എന്നുള്ളത്
യാത്ര സുഖകരമാക്കുന്നതോടൊപ്പം ലാഭകരവുമാക്കുന്നു. ഫ്ലൈ ബസുകളുടെ സംസ്ഥാന തല ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച്ച വൈകുന്നേരം 4.30 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്നതാണ്.












