യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളായ വൈദികർക്ക് മുൻകൂർ ജാമ്യപേക്ഷയിൽ രഹസ്യ വാദം
:
ദില്ലി : യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ വൈദികരായ പ്രതികൾക്ക് മുൻകൂർ ജാമ്യപേക്ഷയിൽ രഹസ്യ വാദം നടക്കുന്നു. കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് അവർ യുവതിയെ പീഡനത്തിനിരയാക്കിയത്.
വൈദികരായ പ്രതികൾക്ക് രഹസ്യ വാദം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയാണ് ചെയ്തത്. ഇക്കാരണത്താൽ മാധ്യമ പ്രവർത്തകരെ കോടതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ സോണി വർഗ്ഗീസ്, നാലാം പ്രതി ജയ്‌സ്. കെ. ജോർജ് എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ഈ ഹർജിയിൽ വാദം കേൾക്കുന്നവർ ജസ്റ്റിസ്‌മാരായ ഏ. കെ സിക്രി, അശോക് ഭൂഷൺഎന്നിവർ ആണ്.












