STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Aug 4th, 2018

ടോമിൻ തച്ചങ്കരി പിടിച്ചത് പുലിവാലോ..കെ എസ് ആർ ടി സിയെ  രക്ഷിക്കാനിറങ്ങി തിരിച്ച തച്ചങ്കരിയ്ക്ക് മുന്നിൽ കടുത്ത പ്രതിസന്ധി 

Share This
Tags

 

 

തിരുവനന്തപുരം : ജീവനക്കാർക്ക്  കൃത്യമായി ശമ്പളം കൊടുത്തു കൊണ്ട് കെ എസ് ആർ ടി സിയേ നഷ്ടത്തിൽ നിന്നും കരകയറ്റാൻ ഇറങ്ങി തിരിച്ച തച്ചങ്കരി കടുത്ത പ്രതിസന്ധി നേരിടുന്നു. ഓണക്കാലത്ത് വലിയ നേട്ടങ്ങൾ ലക്ഷ്യമിട്ടിരുന്ന തച്ചങ്കരിയുടെ സ്ഥാനം തന്നെ തെറിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് തൊഴിലാളി സംഘടനകൾ.

 

ജോലി ചെയ്യാതെ കൂലിയില്ലെന്നും യുണിയനുകളുടെ ഫണ്ട്‌ പിരിവ് വേണ്ടെന്നുമുളള അദ്ദേഹത്തിന്റെ നിലപാടാണ്‌ യൂണിയനുകൾ തച്ചങ്കരിയ്ക്ക് നേരെ തിരിയാൻ കാരണം ആയത്. സർക്കാർ ധനസഹായം ലഭിക്കാതെ കെ എസ് ആർ ടി സി വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

 

ജീവനക്കാർക്ക് ശമ്പളം നൽകാൻ 35 കോടി ചോദിച്ചെങ്കിലും 20 കോടി മാത്രമാണ് സർക്കാർ അനുവദിച്ചത്.  ഇത്തരത്തിലുള്ള പലതരം തിരിച്ചടികളിലൂടെ കെ എസ് ആർ ടി സി യേ നന്നാക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് തച്ചങ്കരി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>