STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Aug 8th, 2018

മധുരയിൽ മയിലുകൾ കൂട്ടത്തോടെ മരിച്ച നിലയിൽ 

Share This
Tags

 

മധുര : മധുരയിൽ മധുരാന്തകം തടാകത്തിനു സമീപം 47 മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി. ഏതെങ്കിലും തരത്തിൽ വിഷാംശം ഉള്ളിൽ ചെന്നതാകാം മരണ കാരണം എന്നു സംശയിക്കുന്നതായി വനം വകുപ്പ് അധികൃതർ പറയുന്നു. ഇവയെ പോസ്റ്റ്‌ മോർട്ടം ചെയ്യാൻ അയച്ചിട്ടുണ്ട്. മധുര റെയ്ഞ്ചിന്റെ പരിധിയ്ക്കുള്ളിൽ വരുന്ന വന മേഖലയിൽ ആണ് മയിലുകൾ ചത്ത നിലയിൽ കാണാപ്പെട്ടത്.

 

വനാതിർത്തിയിൽ താമസിക്കുന്ന കർഷകർ കൃഷിയിടത്തിൽ വിഷം വച്ചതാകാം മയിലുകൾ ചാകാൻ കാരണമെന്നു സംശയിക്കുന്നതായും  അങ്ങനെയെങ്കിൽ വിഷം വച്ചവർ വന്യ ജീവി സംരക്ഷണ പ്രകാരം 7 വർഷം വരെ ശിക്ഷിക്കപ്പെടാമെന്നും മധുര വൈൽഡ് ലൈഫ് റെഞ്ച് ഓഫീസർ എസ്. അറുമുഖം പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>