തൊടുപുഴ കമ്പക്കാനം കൂട്ടകൊല മന്ത്ര വാദ തട്ടിപ്പ് ആണെന്ന് സ്ഥിരീകരിച്ചു
തൊടുപുഴ : സംസ്ഥാനത്തിനകത്തും പുറത്തും കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദ തട്ടിപ്പാണ് കൂട്ടകൊലയ്ക്ക് പിന്നിലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി അറിയിച്ചു മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ട നിലയിൽ കസ്റ്റഡിയിൽ ഉള്ളവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നു പോലീസ് മേധാവി പറയുന്നു.
കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം തമിഴ് നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ ഷിബു, ഇർഷാദ്, രാജശേഖരൻ എന്നിവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ട്. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നു ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു .












