മഹാ പ്രളയത്തിൽ മരണത്തെ മുഖാമുഖംകണ്ട് നിസ്സഹായവസ്ഥയിൽ ചെങ്ങന്നൂർ

ചെങ്ങന്നൂർ : പ്രളയ ഭീതിയിൽ മരണത്തിന്റെ ദുരന്ത മുഖത്ത് എത്തി നിൽക്കുന്ന 50000ത്തോളം പേർ ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്നു. രോഗം മൂലവും വെള്ളം മുങ്ങിയും വിശന്നും പത്തോളം പേർ മരിച്ചുവെന്ന സ്ഥിരീകരിച്ച റിപ്പോർട്ട്കൾക്കൊപ്പം പതിനേഴ് പേർ മരിച്ചുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും നില നിൽക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ നിസ്സഹായാവസ്ഥയിൽ ചെങ്ങന്നൂർ MLA സജി ചെറിയാൻ സഹായം അഭ്യർത്ഥിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തലുകൾ ശരിവയ്ക്കുന്ന വിധത്തിൽ തന്നെയാണ് അവിടുത്തെ സ്ഥിതി ഗതികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്.
ചെങ്ങന്നൂർ നഗര സഭയിലെ ഇടനാട്, മംഗലം വാർഡ് കളിലും സമീപത്തെ പാണ്ടനാട് പഞ്ചായത്തുകളിലുമായി മരണത്തെ മുഖാ മുഖം കണ്ട് 10000ത്തോളം പേർ ഉണ്ടെന്ന് വ്യക്തമാണ്. രക്ഷാ പ്രവർത്തകർ ഉടനെ എത്തി പ്രവർത്തിച്ചു തുടങ്ങിയില്ലെങ്കിൽ മരണ സംഖ്യ നിമിഷം പ്രതി ഉയരുന്ന അവസ്ഥയാണ് അവിടെ നില നിൽക്കുന്നത്.












