STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sun, Dec 9th, 2018

ഉദ്ഘാടനത്തിന് ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി യാത്രക്കാരൻ

Share This
Tags

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൻെറ ഉദ്ഘാടനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി യാത്രക്കാരൻ. ആദ്യ വിമാനത്തിലെ യാത്രക്കാരനായ നാദാപുരം സ്വദേശി ഫൈസലാണ് പ്രതിഷേധ സൂചകമായി പോസ്റ്ററുമായി എത്തിയത്.

കണ്ണൂർ എയർപോർട്ടിൻെറ രാജശിൽപി ഉമ്മൻചാണ്ടിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിക്കുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തതിനാൽ പ്രതിഷേധിച്ച് കൊണ്ടാണ് ആദ്യ യാത്ര ചെയ്യുന്നതെന്ന് ഫൈസൽ പറഞ്ഞു.

രാഷ്ട്രീയം മാറ്റി വെച്ച് ഉമ്മൻചാണ്ടിയെയും മുൻ മന്ത്രി കെ.ബാബുവിനെയും ചടങ്ങിന് ക്ഷണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>