STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Oct 19th, 2021

മഴ കെടുതിയിൽ മരണം 30, കഴിഞ്ഞ മൂന്ന് ദിവസം പെയ്തത് 358 ശതമാനം അധിക മഴ

Share This
Tags

മൂന്ന് ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇന്ന് മാത്രം അഞ്ച് പേര്‍ മരിച്ചു. വ്യാഴം,വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച മുതല്‍ കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനത്താല്‍ വീണ്ടും മഴ ശക്തമാകും ബുധനാഴ്ച 11 ജില്ലകളിലും , വ്യാഴാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .

കേരളത്തിൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച മു​ത​ൽ തി​ങ്ക​ളാ​ഴ്​​ച വ​രെ ല​ഭി​ച്ച​ത്​ 358 ശ​ത​മാ​നം അ​ധി​ക​മ​ഴ. 28.1ന്​ ​പ​ക​രം 128.6 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് മൂ​ന്നു​ദി​വ​സം കൊ​ണ്ട്​ സം​സ്ഥാ​ന​ത്ത്​ ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്​​ച ഒരു ദിവസത്തെ കണക്ക് പരിശോധിക്കുമ്പോൾ കേ​ര​ള​ത്തി​ന്​ ല​ഭി​ച്ച​ത്​ 769 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ്. ശനി രാ​വി​ലെ 8.30 മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 8.30 വ​രെ 24 മ​ണി​ക്കൂ​റി​ൽ 9.3ന്​ ​പ​ക​രം 80.8 മി.​മീ മ​ഴ ല​ഭി​ച്ചു.
സെ​പ്​​റ്റം​ബ​ർ അ​വ​സാ​ന​ത്തി​ൽ തു​ട​ങ്ങി ഒ​ക്​​ടോ​ബ​ർ ആ​ദ്യ​പാ​തി​യി​ൽ മു​റു​കി​യ സ​മാ​ന​മാ​യ മ​ഴ സം​സ്ഥാ​ന​ത്ത്​ അ​പൂ​ർ​വ​മാ​ണ്. ഒക്ടോബർ 1 മുതൽ 17 വരെ സംസ്ഥാനത്ത് 138 ശതമാനം അധികമഴ രേഖപ്പെടുത്തി. തുലാവർഷം തുടങ്ങുന്നതിന് മുമ്പേ തന്നെ സംസ്ഥാനത്ത് തുലാവർഷ കാലയളവിൽ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം ഇതുവരെ പെയ്തതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു. ഒക്ടോബർ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റർ മഴയാണ്. കാസർകോട് ജില്ലയിൽ 344 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് ഇതുവരെ 406 മില്ലിമീറ്റർ മഴ ലഭിച്ചു. കണ്ണൂരിൽ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 441 മില്ലിമീറ്ററും കോഴിക്കോട് 450 ലഭിക്കേണ്ട സ്ഥാനത്ത് 515 മില്ലിമീറ്റർ മഴയും ഇതിനകം പെയ്തു.

Aluva kerala was flooded after heavy rain and opening of 22 dams across kerala,India

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>