STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Oct 19th, 2021

ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കരിവെള്ളൂര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ പി വി പ്രസാദിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. വാഹനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിരന്തര കൈക്കൂലി വാങ്ങുമായിരുന്നതിനാല്‍ ഇയാള്‍ നാളുകളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി സെപ്റ്റംബര്‍ 29-ന് 3,000 രൂപയും ഒക്ടോബര്‍ ആദ്യം 6,000 രൂപയും ഇയാള്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച 6,000 രൂപയുമായി എത്താന്‍ എ.എം.വി.ഐ. ആവശ്യപ്പെട്ടതറിഞ്ഞ് വിജിലന്‍സിന്റെ നേതൃത്വത്തില്‍ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടഉകളാണ് കൈക്കൂലി നല്കാനായി ഉപയോഗിച്ചത്. വിജിലന്‍സ് പിടികൂടിയതിന് ശേഷവും ഇയാള്‍ കുറ്റം നിഷേധിച്ചെങ്കിലും രാസപരിശോധനയില്‍ കുറ്റം തെളിയുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 69,000 രൂപയും വസ്തുവാങ്ങിയതിന്റെ രേഖയും കണ്ടെടുത്തിരുന്നു. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഇവ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ മനോജ്, എസ് ഐ കെ പി പങ്കജാക്ഷന്‍, എ എസ് ഐ മാരായ പി നിജേഷ്, എം വി വിനോദ്, പി ബിജു, കെ ശ്രീജിത്ത്, ജയശ്രീ എസ് സി പി ഒ മാരായ എം ഷൈജു, സജിത്ത് കൊതേരി, കെ സുകേഷ്, കെ നിതേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും പരിശോധനയ്ക്കും നേതൃത്വം നല്കിയത്്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>