മഴയില്‍ വ്യാപക കൃഷി നാശം: കുട്ടനാട്ടില്‍ നശിച്ചത് 852 ഹെക്ടര്‍ നെല്‍കൃഷി
പ്രളയഭീതിയില്‍ തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല. കുട്ടനാട്ടില്‍ മാത്രം കോടികളുടെ നഷ്ടമാണുണ്ടായത്. ഏഴ് പാടശേഖരങ്ങള്‍ പൂര്‍ണ്ണമായും എട്ട് എണ്ണം ഭാഗികമായും മടവീണ് കൃഷി നശിച്ചു. ആകെ മൊത്തം 852.4 ഹെക്ടര്‍ നെല്‍കൃഷിയാണ് നശിച്ചത്. കൊയ്തിനിടയില്‍ പെയ്ത അപ്രതീക്ഷിത മഴയില്‍ കൃഷി പൂര്‍ണ്ണമായും നശിച്ചതോടെ കര്‍ഷകര്‍ ദുരിതത്തിലാണ്. കൊയ്‌തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനും കഴിയാത്ത സാഹചര്യമാണ്. ഇതിന് പുറമേ മഴ തുടരുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കര്‍ഷകരെ ഭീതിയിലാഴ്തുകയാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്ക്കുന്നതിനാല്‍ സംഭരണവും പ്രതിസന്ധിയിലാണ്. കൃഷിനാശം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.













