STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Oct 19th, 2021

രേഖകള്‍ ചോദിച്ച പോലീസുകാരനെ കാറില്‍ കയറ്റി നടുറോഡില്‍ ഉപേക്ഷിച്ചു, പ്രതി ഡല്‍ഹി പോലീസ് പിടിയില്‍

Share This
Tags

രേഖകള്‍ ചോദിച്ച പോലീസുകാരനെ കാറില്‍ കയറ്റി കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ച പ്രതി ഡല്‍ഹി പോലീസിന്റെ പിടിയില്‍. ഞായറാഴ്ച രാവിലെ സൂരജ്പൂരില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് കോണ്‍സ്റ്റബിള്‍ വിരേന്ദ്ര സിംഗിനെ ഇയാള്‍ വാഹനത്തില്‍ കയറ്റി ഓടിച്ചു കൊണ്ടു പോയത്. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ മൊബൈലില്‍ ആണെന്നും ഇത് കാണാന്‍ വാഹനത്തിനുള്ളില്‍ കയറാനും പ്രതി ആവശ്യപ്പെടുകയായിരുന്നു. വിരേന്ദ്ര സിംഗ് വാഹനത്തില്‍ കയറിയതോടെ ഡോര്‍ ലോക്ക് ചെയ്ത് വാഹനം ഓടിച്ചു പോവുകയാണുണ്ടായത്. ഇയാളെ പിന്നീട് പത്തു കിലോമീറ്റര്‍ അപ്പുറമുള്ള പൊലീസ് എയിഡ് പോസ്റ്റിന് സമീപം ഇറക്കിവിടുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്നത് മോഷണവാഹനമാണ്. ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന ഷോറൂമില്‍ നിന്നുമാണ് ഇയാള്‍ വാഹനം മോഷ്ടിച്ചത്.
തട്ടിക്കൊണ്ടുപോവല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു കേസെടുത്തു. ഇയാളെ വൈകിട്ടോടെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>