ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങി മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സര്‍ക്കാര്‍ ചിലവില്‍ നാട്ടിലേക്ക് തിരികെയയച്ചു
സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയില്‍ മുങ്ങി മരിച്ച ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിന്റെ മൃതദേഹം നാട്ടിലേക്ക് മടക്കിയയച്ചു. സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ആംബുലന്‍സിലാണ് മൃതദേഹം ജാര്‍ഖണ്ഡിലേക്ക് കൊണ്ടു പോയത്. മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് മടക്കി അയച്ചത്. കൂടാതെ മരണപ്പെട്ട നഗര്‍ദീപിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും മന്ത്രി ഉറപ്പ് നല്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ ജില്ല കളക്ടര്‍ നവജ്യോത് ഖോസ ഐ എ എസ് ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര ഐ എ എസ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.













