STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Oct 19th, 2021

തിയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍, പ്രവേശനം രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രം

സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇന്ന് ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. മൊത്തം സീറ്റിംഗിന്റെ പകുതി പേരെ മാത്രമേ അനുവദിക്കുകയുള്ളു.. ജീവനക്കാരടക്കം കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കുകയുള്ളു. 25 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട് എന്നാല്‍ തിയറ്റര്‍ ഉടമകളുടെ വിനോദ നികുതി ഇളവ്, വൈദ്യുതി ഇളവ്, കെട്ടിട നികുതി ഇളവ് എന്നീ ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയുണ്ടായിട്ടില്ല.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>