നെയ്യാറ്റിന്‍കരയില്‍ പോലീസുകാരന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പോലീസുകാരന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര ആര്യങ്കോട് ഷിബു ഭവനില്‍ ഷിബു(43) ആണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച് നിലയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ വീടിന് മുമ്പില്‍ കിടന്ന ഷിബുവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. എ ആര്‍ ക്യാമ്പിലെ ഡ്രൈവറാണ് മരണപ്പെട്ട ഷിബു. അടുത്തിടെയാണ് തന്റെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി ഷിബു സര്‍വീസില്‍ തിരികെ പ്രവേശിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കും.













