സി എസ് ബി ബാങ്കില്‍ ഇന്ന് സംസ്ഥാന വ്യാപക പണിമുടക്ക്
സി എസ് ബി ബാങ്ക് വിദേശം ബാങ്കായതോടെ കൈക്കൊള്ളുന്ന ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് മൂന്ന് ദിവസത്തെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 272 ശാഖകളിലും ഇന്ന് സമര സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ബാങ്കിംഗ് രംഗത്തെ മുഴുവന്‍ സംഘടനകളുടെയും രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളുടെയും സഹകരണത്തോടെ നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു 22ന് സംസ്ഥാനത്തെ മറ്റ് ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും പ്രതിഷേധ സൂചകമായി പണിമുടക്ക് നടത്തും. താല്‍ക്കാലിക കരാര്‍-ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുക. വ്യവസായതല വേതന പരിഷ്കരണം നടപ്പിലാക്കുക., ബാങ്കിന്റെ ജനകീയ സ്വഭാവം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാരുടെ സമരം.













