STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Oct 20th, 2021

മഴക്ക് ശമനം:ഓറഞ്ച് അലര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം, പ്രളയ ഭീതി ഒഴിയുന്നു

്കനത്ത മഴക്ക് ശമനം കണ്ടു തുടങ്ങിയതോടെ 8 ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ 3 ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. നിലവില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. അതേ സമയം ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ച ജില്ലകളില്‍ യെലോ അലര്‍ട്ട് തുടരുന്നുണ്ട്.

ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ ജലം പെരിയാറിലെത്തിയെങ്കിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. എന്നിരുന്നാലും കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നീരീക്ഷ കേന്ദ്രത്തിന്റെ മുന്‍ റിപ്പോര്‍ട്ട് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളെ അടക്കം സജ്ജമാക്കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ കണിക്കിലെടുത്ത് കോട്ടയത്ത് 33 ഇടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുള്ളത്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തന സജ്ജമാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>