STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Oct 20th, 2021

ചെല്ലാനം പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് നഷ്ടമായി; ട്വന്റി ട്വന്റി – യു ഡി എഫ് ആവിശ്വാസപ്രമേയം പാസ്സായി

ചെല്ലാനം ഗ്രാമപഞ്ചായത്തിൽ ട്വന്റി ട്വന്റി – യു ഡി എഫ് സംയുക്തമായി നൽകിയ ആവിശ്വാസപ്രമേയം പാസ്സായതിനെ തുടർന്ന് എൽ ഡി എഫിന് ഭരണം നഷ്ടമായി. ഒമ്പതിന് എതിരെ പന്ത്രണ്ടു വോട്ടുക്കൾക്കാണ് ആവിശ്വാസപ്രമേയം പാസ്സായത്. 21 അംഗ പഞ്ചായത്തിൽ എൽ ഡി എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്.ട്വന്റി ട്വന്റിയുടെ എട്ട് അംഗങ്ങളും കോൺഗ്രസിന്റെ നാല് അംഗങ്ങളും ചേർന്ന് 12 പഞ്ചായത്ത് അംഗങ്ങളാണ് ആവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രസിഡന്റിന് എതിരെ രാവിലെ പതിനൊന്നിന് സമർപ്പിച്ച ആവിശ്വാസപ്രമേയമാണ് പാസ്സായത്. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിനെതിരെയും ആവിശ്വാസപ്രമേയം അവതരിപ്പിക്കും.തുടക്കത്തിൽ ട്വന്റി ട്വന്റി അംഗങ്ങളെ കൂടെ കൂട്ടി ആവിശ്വാസപ്രമേയത്തെ നേരിടാൻ എൽ ഡി എഫ് ശ്രമം നടത്തിയിരുന്നു എന്നാൽ ഇത് പരാജയപ്പെട്ടത്തോടെയാണ് ഭരണം നഷ്ടപ്പെട്ടത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>