ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഷോപ്പിയാനിൽ ജനവാസകേന്ദ്രത്തിൽ ഭീകരരെ സൈന്യം വളഞ്ഞു
ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഷോപ്പിയാനിലെ ജനവാസകേന്ദ്രത്തിൽ സൈന്യം ഭീകരരെ വളഞ്ഞിരിക്കുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയിൽ 11 നാട്ടുകാരെ വിവിധയിടങ്ങളിലായി ഭീകരർ വധിച്ചിരുന്നു. ഇതേ തുടർന്ന് സൈന്യത്തിന്റെ നേതൃത്വത്തിൽ താഴ്‌വാരത്ത് തിരച്ചിൽ ആരംഭിച്ചത്തോടെയാണ് ഏറ്റുമുട്ടൽ കനത്തത്.ദിവസങ്ങളായി തുടരുന്ന ഏട്ടുമുറ്റലിൽ ഇത് വരെ സൈന്യം 20 ഭീകരരെയാണ് വധിച്ചത്. സി ആർ പി എഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് നിലവിൽ ഭീകരരെ വളഞ്ഞിട്ടുള്ളത്. എന്നാൽ ജനവാസകേന്ദ്രമായതിനാൽ കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിളാണ് നീക്കങ്ങൾ തുടരുന്നതെന്ന് ജമ്മു കശ്മീർ ഐ ജി വിജയ് കുമാർ അറിയിച്ചു













