STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Oct 20th, 2021

യു പി യില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണം അവസാനിക്കാത്ത കഥയാവരുതെന്ന് സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ ലഖിംപൂറില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യു പി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേസില്‍ പോലീസ് നടത്തുന്ന അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് വിമര്‍ശിച്ചു. കേസിന്റെ റിപ്പോര്‍ട്ട് ലഭിക്കാനായി ഇന്ന് പുലര്‍ച്ചെ വരെ കാത്തിരുന്നുവെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിച്ചു. 44 സാക്ഷികളുള്ള കേസില്‍ നാലു പേരെ മാത്രമാണ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താതിന്റെ കാരണം ചോദിച്ച കോടതി. അടുത്ത ആഴ്ചയക്കകം മുഴുവന്‍ സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. കേസന്വേഷണം സി ബി ഐ ക്ക് കൈമാറണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ താക്കീത്. ഹര്‍ജി പരിഗണിക്കുന്ന തീയതി കോടതി ഒക്‌ടോബര്‍ 26 ലേക്ക് മാറ്റി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>