തോക്ക് ചൂണ്ടി ഭീഷണി ; എറണാകുളത്ത് യുവാവ് പോലീസ് പിടിയില്‍
തോക്ക് ചൂണ്ടി ഭിഷണി മുഴക്കിയ യുവാവ് പോലീസ് പിടിയില്‍. എറണാകുളം പനമ്പള്ളി നഗറിലാണ് ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെ 11നാണ് സംഭവം. കോതമംഗലം സ്വദേശി ജുവലാണ് പോലീസ് പിടിയിലായത്. ലഹരി മരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയതെന്ന് പോലീസ് പറയുന്നു. ഇയാളുടെ പക്കല്‍ നിന്നും ഒരു എയര്‍ പിസ്റ്റല്‍ കണ്ടെടുത്തിട്ടുള്ളു.













