STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 22nd, 2021

ബാങ്ക് ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

ബാങ്ക് ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. നാളുകളായി സമരം തുടരുന്ന സി എസ് ബി ബാങ്ക് ജീവനകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഇന്ന് സംസ്ഥാന വ്യാപകമായി ജീവനക്കാര്‍ പണിമുടക്കുന്നത്. സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി എസ് ബി ബാങ്ക് ജീവനക്കാര്‍ കാലങ്ങളായി പണിമുടക്കിലാണ്. ഇതേ തുടര്‍ന്ന് രാജ്യത്തെ പ്രധാന ട്രേഡ് യൂണിയനുകളുടെയും ബാങ്ക് ജീവനക്കാരുടെ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് രൂപീകരിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപക പണിമുടക്ക് സംഘടിപ്പിക്കുന്നത്. സഹകരണ ഗ്രാമീണ ബാങ്കുകളിലെ ജീവന്ക്കാര്‍ അടക്കം പങ്കെടുത്തു കൊണ്ട്.ഇന്നും നാളെയുമായി നടക്കുന്ന പണിമുടക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബാങ്കുകള്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ അടുപ്പിച്ച് മൂന്ന് ദിവസം അടഞ്ഞ് കിടക്കും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>