STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 22nd, 2021

ആഗോള വിപണിയില്‍ എണ്ണവില ഉയരുമെന്ന് പ്രവചനം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്.

ആഗോള വിപണിയില്‍ എണ്ണവില ഉയരുമെന്ന പ്രവചനത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. യു എസിലെ ഏറ്റവും വലിയ സംഭരണ ശാലയിലെ എണ്ണയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധിയിലെത്താന്‍ കാരണം. വരും മാസങ്ങളില്‍ ഡബ്‌ള്യു ടി ഐ ക്രൂഡ് ഓയിലിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറുമെന്നും ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നുമാണ് ജെ പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള റേറ്റിംഗ് ഏജന്‍സികളുടെ വിലയിരുത്തല്‍. ഇന്ത്യയിലെ ഇറക്കുമതിക്കായി ഉപയോഗിക്കുന്നത് ബ്രെന്റ് ക്രൂഡ് ഓയിലാണ്. എന്നാല്‍ വിലക്കയറ്റത്തിന് പിറകെ ഡബ്‌ള്യു ടി ഐ ക്രൂഡ് ഓയിലിന്റെ ലഭ്യതയിലും ഇടിവുണ്ടായാല്‍ ബ്രെന്റ് ക്രൂഡ് ഓയിലിന് ആവശ്യക്കാര്‍ വര്‍ദ്ധിക്കും. ഇങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേ സമയം തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 109.20 രൂപയും ഡീസലിന് 102.75 രൂപയുമാണ്. കൊച്ചിയില്‍ ഡീസലിന് 100.96 രൂപയും പെട്രോളിന് 107.20 രൂപയുമാണ്. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് 5.70 രൂപയും ഡീസലിന് 7.37 രൂപയുമാണ് വര്‍ദ്ധിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>