STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 22nd, 2021

ഹോംവര്‍ക്ക് ചെയ്തില്ല, രാജസ്ഥാനില്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ തല്ലിക്കൊന്നു

ഹോംവര്‍ക്ക് ചെയ്യാതതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ തല്ലിക്കൊന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സലസര്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ തന്നെ നിരവധി തവണ കുട്ടി അദ്ധ്യാപകനെ കുറിച്ച് പരാതിപ്പെട്ടുവെന്ന് പിതാവ് ഓംപ്രകാശ് ആരോപിക്കുന്നു. ബുധനാഴ്ച രാവിലെ ഓംപ്രകാശിനെ വിളിച്ച അദ്ധ്യാപകന്‍ മകന്‍ കുഴഞ്ഞു വീണുവെന്ന് അറിയിക്കുകയായിരുന്നു. കുട്ടി ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ തല്ല് കൊടുത്തതിനെ തുടര്‍ന്ന് കുഴഞ്ഞു വീണുവെന്നുമാണ് സ്‌കൂളില്‍ നിന്നും പിതാവിനെ അറിയിച്ചത്. കുട്ടി മരിച്ചതായി അഭിനയിക്കുന്നുവെന്നും അദ്ധ്യാപകന്‍ പിതാവ് ഓം പ്രകാശിനോട് പറഞ്ഞതായി ഇയാള്‍ പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു. അതേ സമയം അദ്ധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ധിച്ചതിന് ശേഷം നിലത്തിട്ട് ചവിട്ടിയെന്നുമാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അദ്ധ്യാപകനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>