മുന്‍ എസ് എഫ് ഐ നേതാവിന്റെ കൈകുഞ്ഞിനെ മാതാപിതാക്കള്‍ കടത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു
മുന്‍ എസ് എഫ് ഐ നേതാവ് അനുപമയുടെ കൈകുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. കുഞ്ഞിന്റെ അച്ഛനും മാതാവും ചേര്‍ന്നാണ് കുഞ്ഞിനെ കടത്തിയത്. ഇയാള്‍ സി പി എം ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. സംഭവത്തില്‍ അമ്മ അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം സംഭവത്തില്‍ താന്‍ ആദ്യം പരാതിയുമായി എത്തിയത് പാര്‍ട്ടിയുടെ അടുത്താണെന്നും പാര്‍ട്ടിക്ക് ഇപ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നും ചെയ്യാമായിരുന്നപ്പോള് സഹായിച്ചില്ലെന്നും അനുപമ പറയുന്നു. കൂടെ നിന്നിരുന്നുവെങ്കില്‍ കുഞ്ഞിനെ കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നുവെന്ന് കുഞ്ഞിന്റെ അച്ഛന് അജിതും പറയുന്നു. അതേ സമയം അനുപമക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്ത് വന്നു. ചോരകുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതി അവഗണിക്കരുതെന്നും കുഞ്ഞിനെ ചേര്‍ത്ത് പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ് എന്നും വി ഡി സതീശന് പ്രസ്താവിച്ചു. വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ കാര്യങ്ങള്‍ ഇടകലര്‍ത്തുന്നതിന് മുന്‍പ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിക്ക് സമാധാനം കണ്ടെത്തണമെന്നും, പോലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങള്‍ക്കെതിരെ അമ്മ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവകരമാണെന്നും വി ഡി സതീശന് ആരോപിച്ചു.













