STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 22nd, 2021

തീയറ്റര്‍ ഉടമകളും സര്‍ക്കാരുമായുള്ള ചര്‍ച്ച വിജയം, ആദ്യ റിലീസ് കുറുപ്പ്, പിന്നാലെ മരയ്ക്കാറും, സെക്കന്റ് ഷോയ്ക്കും അനുമതി

ആറു മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മന്ത്രി സജി ചെറിയാനുമായി തിയറ്റര്‍ ഉടമകളുടെ ചര്‍ച്ചക്ക് ശേഷമാണ് തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കാന്‍ അന്തിമ തീരുമാനമായത്. മുന്‍പെ തന്നെ തിയറ്ററുകള്‍ തുറക്കാനുള്ള തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തവണ സഹായവാഗ്ദാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് സിനിമ സംഘടനകള്‍ മന്ത്രി സജി ചെറിയാനെ നേരിട്ട് കാണാനെത്തിയത്. ചര്‍ച്ചയില്‍ കെ എസ് ഇ ബി ഫിക്‌സഡ് ഡെപ്പോസിറ്റ്, കെട്ടിട നികുതി ഇളവ്, വിനോദ നികുതിയിളവ് എന്നിവ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കിയിട്ടുണ്ട്. അതേ സമയം തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതോടെ ആദ്യം സ്‌ക്രീനിലെത്തുക ആന്യ ഭാഷാ ചിത്രങ്ങളാകും. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പാകും ആദ്യം തീയറ്ററുകളിലെത്തുക. നവംബര്‍ 12 നാണ് കുറുപ്പിന്റെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്.
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ബിഗ് ബഡ്ജറ്റ് ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരക്കാര്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും തീയറ്റര്‍ റിലീസിന് ശേഷം മാത്രമേ അത് പരിഗണിക്കുകയുള്ളുവെന്നും ഒ ടി ടി യില്‍ മാത്രമായി റിലീസ് ഉണ്ടാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. റിലീസിനോട് അനുബന്ധിച്ച് 40 കോടി രൂപ അഡ്വാന്‍സ് നല്കിയ സാഹചര്യത്തില്‍ ഒ ടി ടി മാത്രമായുളള റിലീസ് പ്രാവര്‍ത്തികമല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചിത്രം ഒ ടി ടിയില്‍ റിലീസാനാകാന്‍ സാധ്യതയുള്ളതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. എന്നാല്‍ ഒ ടി ടി റിലീസ് തനിക്കൊരു പുതിയ വാര്‍ത്തയാണെന്ന് ആണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രതികരിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>