അസിസ്റ്റന്റ് ഡയറക്ടറായി റിഷിരാജ് സിംഗ്, സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന് ജയറാം
അസിസ്റ്റന്റ് ഡയറക്ടറിന്റെ കുപ്പായമണിഞ്ഞ് മുന്‍ ഡി ജി പി റിഷിരാജ് സിംഗ്. ജയറാമും മീരാജാസ്മിനും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലാണ് അസിസ്റ്റന്റ് ഡയറക്ടറുടെ കുപ്പായമണിഞ്ഞ് മുന്‍ ഡി ജി പി എത്തിയത്. മറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍മാരോടൊപ്പം ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റില്‍ ദിവസേനയെത്തുന്ന റിഷിരാജ് സിംഗ് കടലാസും പേനയുമായി സിനിമ പഠനം ഗൗരവമായി തന്നെ പരിഗണിച്ചിരിക്കുകയാണ്. എന്നും സിനിമ കണ്ടു കൊണ്ടാണ് കിടക്കുന്നതെന്നും കുട്ടിക്കാലം മുതല്‍ സിനിമ വലിയ മോഹമാണെന്നും റിഷി രാജ് സിംഗ് പറയുന്നു. ശ്രീനിവാസനെയാണ് ആദ്യം സിനിമ മോഹം അറിയിച്ചത്. ശ്രീനിവാസന്റെ നിര്‍ദ്ദേശ പ്രകാരമാണ് സത്യന് അന്തിക്കാടിന്റെ സെറ്റിലെത്തുന്നത്. ശ്രീനിവാസന് തന്നെയാണ് തന്നെ കൂടി ഉള്പ്പെടെുത്താമോ എന്ന് സത്യന് അന്തിക്കാടിനോട് ചോദിച്ചതെന്നും റിഷിരാജ് സിംഗ് പറയുന്നു. ആദ്യ സിനിമ മലയാളത്തില്‍ തന്നെയായിരിക്കുമെന്നും നന്നായി പഠിച്ച ശേഷം മാത്രമേ സിനിമ സംവിധാനം ചെയ്യുകയുള്ളവെന്നും റിഷിരാജ് സിംഗ് പ്രതികരിച്ചു.













