ട്രംപിന്റെ സോഷ്യല്‍ മീഡിയാ സംരംഭം പുറത്തിറങ്ങുന്നതിന് മുന്‍പേ ഹാക്ക് ചെയ്തു: ‘ട്രൂത്ത് സോഷ്യല്‍’ ആരംഭിച്ചത് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിനെ വിലക്കിയതിനെ തുടര്‍ന്ന്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ സംരംഭമായ ട്രൂത്ത് സോഷ്യലിനെ പൂട്ടി ഹാക്കര്‍മാര്‍. ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പുള്ള ബീറ്റാ വേര്‍ഷനാണ് ഹാക്കര്‍മാര്‍ പൂട്ടിട്ടത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തന്റെ സ്വന്തം സോഷ്യല്‍ മീഡിയ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഫെസ്ബുക്ക്, വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സോഷ്യല്‍ മീഡിയകള്‍ക്ക് എല്ലാ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം വെല്ലിവിളിയാകുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും സ്ഥാനം ഒഴിയില്ലെന്നും സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് കാപിറ്റോള്‍ കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എന്ന സംരഭവുമായി ട്രംപ് രംഗത്ത് എത്തിയത്. ട്രൂത്ത് സോഷ്യലിനെ നവംബറോടെ നിയന്ത്രിതമായി ഉപയോക്താകള്‍ക്ക് നല്‍കാനിരിക്കെയാണ് ഹാക്ക് ചെയ്തത്. പ്രഖ്യാപനത്തിന് ശേഷം ട്രംപിന്റെ സോഷ്യല്‍ മീഡിയ സംരഭം സമൂഹ മാധ്യമങ്ങള്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു.













