STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 22nd, 2021

നായകന്റെ വെടിയേറ്റ് ഛായാഗ്രഹകന്‍ മരിച്ചു

സിനിമ ചിത്രീകരണത്തിനിടയില്‍ നായകന്റെ കൈയിലിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ് ഛായാഗ്രഹകന്‍ മരിച്ചു. അമേരിക്കയിലെ സാന്റാ ഫെയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഛായാഗ്രഹകന് ദാരുണാന്ത്യം. പ്രശസ്ത നടനായ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍ നിന്നുമാണ് ഛായാഗ്രാഹകന് വെടിയേറ്റത്. സംവിധായകന്‍ ജോയല്‍ സൂസയ്ക്കും പരിക്കേറ്റിരുന്നു. ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന കളി തോക്കില്‍ നിന്നുമാണ് വെടിയേറ്റത്. ന്യൂ മെക്‌സികോയിലാണ് സംഭവം. റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. വെടിയേറ്റ ഉടനെ ഹലൈനയെ ഹെലികോപ്ടറില്‍ ന്യൂ മെക്‌സിക്കോ യുണിവേഴ്‌സിറ്റിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിക്കേറ്റ സംവിധായകന്‍ അതേ അശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>