തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 27.37 കോടിയുടെ അനുവദിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജ് 27.37 കോടി രൂപ അനുവദിച്ചു. നിലവില്‍ മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് 27.37 കോടി രൂപ കൂടി അനുവദിക്കുന്നത്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മെഡിക്കല്‍ കോളജിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം. ആശുപത്രിക്ക് മുന്പിലെ ഗതാഗതം സുഗമമാക്കാനും ആംബുലന്‍സുകള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനും വേണ്ട നടപടികള്‍ ഉള്‍പ്പെടെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിന് പുറമേ വിവിധ വകുപ്പുകളിലേക്ക് അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് പുതുതായി 27.37 കോടി രൂപ കൂടി അനുവദിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ഇതിന് പുറമേ എസ് എ ടി ആശുപത്രിയില്‍ പീടിയാട്രിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് കൂടി സജ്ജമാക്കിയിട്ടുണ്ട്. ഇതിന് വേണ്ടി ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള 25 കോടിക്ക് പുറമേയാണ് ഇപ്പോള്‍ അധിക തുക അനുവദിച്ചത്.