STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 23rd, 2021

എം ജി സര്‍വകലാശാല സംഘര്‍ഷം ; എ ഐ എസ് എഫിന് പിറകെ പോലിസില്‍ പരാതിയുമായി എസ് എഫ് ഐ യും: ജാതിപേര് വിളിച്ച് അപമാനിച്ചുവെന്ന എസ് എഫ് ഐ പരാതിയില്‍ കേസ്

Share This
Tags

എം ജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിന് ഇടയില്‍ നടന്ന സംഘര്‍ഷത്തില്‍ എ ഐ എസ് എഫിന് പിറകെ പോലിസില്‍ പരാതിയുമായി എസ് എഫ് ഐ യും. ജാതി പേര് വിളിച്ച് അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ പരാതികളില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എസ് എഫ് ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കി എന്ന് എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് എ ഐ എസ് എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരുന്നു. ഇതിന് പിറകെയാണ് ജാതിപേര് വിളിച്ച് അപമാനിച്ചുവെന്ന പരാതിയുമായി എസ് എഫ് ഐ രംഗത്ത് എത്തിയത്. പരാതിയില്‍ ഏഴ് എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയം ജില്ല പോലീസ് മേധാവിക്ക് നല്കിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള പരാതിയില്‍ ഗാന്ധി നഗര്‍ പോലീസാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. എ ഐ എസ് എഫ് കൊടുത്ത പരാതിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെ അരുണ്‍, എസ് എഫ് ഐ എറണാകുളം ജില്ല പ്രസിഡന്റ് ആര്‍ഷോ, അമല്‍, പ്രജീഷ് എന്നിവര്‍ക്ക് എതിരെയാണ് പോലീസ് കേസ്. തങ്ങള്‍ക്ക് എതിരെയുള്ള പരാതികള്‍ വ്യാജമാണെന്നാണ് ഇരുകൂട്ടരുടെയും വാദം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>