STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 23rd, 2021

നിരീക്ഷണ ഡ്രോണുകളും സനൈപ്പറുകളും ഉള്‍പ്പെടെ വന്‍ സുരക്ഷ സന്നാഹം: അമിത് ഷാ ഇന്ന് ജമ്മു-കശ്മീരില്‍

തീവ്രവാദികളും സൈന്യവുമായി നിരന്തരമായി ഏറ്റമുട്ടല്‍ തുടരുന്ന ജമ്മു-കശ്മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും. നാട്ടുകാര്‍ക്ക് എതിരെയും സുരക്ഷ സൈനികര്‍ക്ക് എതിരെയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭീകരര്‍ ആക്രമം അഴിച്ചു വിടുന്നതിന് ഇടയിലാണ് അമിത് ഷായുടെ സന്ദര്‍ശനം. പ്രത്യേക പദവി എടുത്ത് മാറ്റിയതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ശ്രീനഗറിലെ ഗുപ്കര്‍ റോഡിലാവും അമിത് ഷാ തങ്ങുക. ഗുപ്കര്‍ റോഡിന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ ചുറ്റളവില്‍ സൈന്യം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സി ആര്‍ പി എഫിന്റെ നിരീക്ഷണ ഡ്രോണുകള്‍ക്കും ബോട്ടുകള്‍ക്കും പുറമേ സ്‌നൈപ്പര്‍മാരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അമിത് ഷായുടെ സുരക്ഷക്ക് വേണ്ടി ദില്ലിയില്‍ നിന്നും 10 കമ്പനി സി ആര്‍ പി എഫ് ജവാന്മാരെയും അധികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഒന്നാം ദിനമായ ഇന്ന് അമിത് ഭാ ശ്രീനഗറില്‍ നിന്നും ഷാര്‍ജയിലേക്കുള്ള വിമാന സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ജമ്മുവിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. സുരക്ഷ ഉദ്യോഗസ്ഥരും ഗ്രാമത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതിനോടൊപ്പം ഭീകരാക്രമണത്തില്‍ മരിച്ചവരുടെ വീടുകളും സന്ദര്‍ശിച്ചേക്കും.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>