STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 23rd, 2021

ഇന്ധന വില വീണ്ടു വര്‍ദ്ധിച്ചു: എക്‌സൈസ് നികുതി കൊണ്ടാണ് സൗജന്യ കോവിഡ് വാക്‌സിന്‍ നല്കുന്നതെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഡെല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയുമാണ് ഉയര്‍ത്തിയത്. അതേ സമയം ഇന്ധന വിലവര്‍ദ്ധനയെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രി.ഹര്‍ദീപ് സിംഗ് പൂരി. കഴിഞ്ഞ ദിവസമാണ് രാജ്യം 100 കോടി വാക്‌സിന്‍ പൂര്‍ത്തിയാക്കിയത്. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി പണമാണ് കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഉപയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 32 രൂപയുടെ നികുതി പണം കൊണ്ടാണ് നൂറ് കോടി വാക്‌സിന്‍ പൂര്‍ത്തിയാക്കിയതെന്നും വില ഉയരുമ്പോള്‍ നികുതി കുറയ്ക്കുക എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമായി തോന്നുന്നില്ലെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>