പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന് കോട്ടയത്ത് മരിച്ച നിലയില്‍
കോട്ടയം കുറിച്ചിയില്‍ പീഢനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന് മരിച്ച നിലയില്‍. പത്ത് വയസ്സുകാരിയായ മകള്‍ പീഡിപ്പിക്കപ്പെട്ടു എന്ന വിവരം അറിഞ്ഞത് മുതല്‍ പിതാവ് വിഷാദത്തിലായിരുന്നുവെന്നും, ഇയാള്‍ ജീവനൊടുക്കിയതാകുമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കുറിച്ചി സ്വദേശിയും പലചരക്ക് കടക്കാരനുമായ യോഗിദാസന്‍ ആയിരുന്നു പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത്. പലചരക്ക് കടയില്‍ സാധനം വാങ്ങനെത്തിയപ്പോളാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് വീട്ടിലെത്തിയ കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കുട്ടിയോട് വിവരം തിരക്കിയപ്പോളാണ് പീഢിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.













