STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Oct 25th, 2021

ബിസിനസ്സ് പങ്കാളിയായാല്‍ ലാഭവിഹിതം ഉറപ്പ് നല്കി തട്ടിപ്പ്, നാല്പതോളം പേരില്‍ നിന്നും തട്ടിയത് 4 കോടിയോളം രൂപ; നെടുമങ്ങാട് അരശുപറമ്പ് സ്വദേശി പിടിയില്‍

ബിസിനസ്സ് പങ്കാളിത്തത്തിലൂടെ വന്‍ ലാഭവിഹിതം നല്കുമെന്ന് ഉറപ്പ് നല്കി തട്ടിപ്പു നടത്തിയയാള്‍ പിടിയില്‍. നെടുമങ്ങാട് അരശുമൂട് സ്വദേശി ജിതിന്‍ (31) ആണ് പിടിയിലായത്. ഇത്തരത്തില്‍ 41 പേരെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. 2017 ലാണ് ഇയാള്‍ കേസിനാസ്പദമായ തട്ടിപ്പ് ആരംഭിച്ചത്. ആദ്യം പണം നല്കിയവര്‍ക്ക് 18 ശതമാനം വരെ ഇയാള്‍ പലിശ നല്കി വന്നിരുന്നു. പിന്നീട് ഇയാളുടെ ഇടപാടുകളില്‍ വിശ്വാസമാര്‍ജിച്ച നിക്ഷേപകര്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. സിംഗപ്പൂര്‍, ബാംഗ്ലൂര്‍, ദുബായ്, ഡല്‍ഹി എന്നിവിടങ്ങളില്‍ തനിക്ക് ബിസിനസ്സ് ഉണ്ടെന്ന വ്യാജേനയാണ് ഇയാള്‍ നിക്ഷേപകരില്‍ നിന്നും പണം വാങ്ങിച്ചിരുന്നത്. പിന്നീട് ഇവരുടെ വിശ്വാസം നേടാന്‍ ഉറപ്പിനായി മുന്‍പേ തന്നെ വായ്പക്ക് ഈടായി വച്ചിട്ടുള്ള വീടിന്റെ ആധാരത്തിന്‍മേലുള്ള ഉടമ്പടിയും കള്ളഒപ്പിട്ട ചെക്കുകളും കൈമാറുകയായിരുന്നു. വന്‍ തുക നിക്ഷേപിച്ചവരില്‍ പലരും പണം കിട്ടാതെ വന്നതോടെ ചെക്ക് മാറാനായി ബാങ്കില്‍ എത്തിയപ്പോളാണ് തട്ടിപ്പിന് ഇരയായ വിവരം മനസ്സിലാക്കുന്നത്. പാലോട് സി.ഐ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ വട്ടപ്പാറയുള്ള ഭാര്യ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. ഇയാള്‍ക്ക് സംസ്ഥാനത്തിന് പുറത്തും തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>