തര്‍ക്കത്തില്‍ ഇടപെട്ടയാള്‍ ആക്രമിച്ച പ്രതിയെ പിടികൂടി
തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കളമശ്ശേരി ഗ്ലാസ് കോളനിയില്‍ അനക്കപ്പിള്ളി വീട്ടില്‍ സുമലിനെയാണ് (26) അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സൗത്ത് കളമശ്ശേരിയിലെ ശാന്തിനഗര്‍ നീറുങ്കല്‍ റോഡിന് സമീപത്തുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട ഹാരിസിനെയാണ് ഇയാള്‍ ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹാരിസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.













