STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Oct 26th, 2021

മയക്കുമരുന്ന് ലഹരിക്ക് അടിമകളെ ജയിലിലടയ്ക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തിലാക്കാന്‍ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

മയക്കുമരുന്ന് ലഹരിക്ക് അടിമകളെ ജയിലിലടയ്ക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തിലാക്കാന്‍ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ലഹരിക്ക് അടിമയായവരെ മനുഷത്വപരവും ശാസ്ത്രീയവുമായി കൈകാര്യം ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. മയക്കുമരുന്നുകളുടെ പട്ടിക നിഷ്‌കര്‍ഷിക്കുന്ന നര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈകോട്രോപിക് സബ്‌സ്റ്റന്‍സസ് അവലോകനം ചെയ്യാനും സാമൂഹ്യക്ഷേമ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. കൂടാതെ വ്യക്തിഗത ഉപയോഗത്തിനായി ചെറിയ തോതില്‍ ഇവ കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റത്തില്‍ പരിധിയില്‍ നിന്നും ഒഴിവാക്കാനും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. നിലവില്‍ എന്‍ ഡി പി എസ് ആക്ടിന്റെ ഭരണപരമായ ഉത്തരവാദിത്തം റവന്യു വകുപ്പിനാണ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സി ബി ഐ, എന്‍ സി ബി, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സാമൂഹ്യക്ഷേമ മന്ത്രാലയം എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിശദീകരണവും നിര്‍ദ്ദേശങ്ങളും തേടിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>