STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Oct 27th, 2021

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് വാഹനമോടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്ന സുരക്ഷ കവചവും ഹെല്‍മറ്റും നിര്‍ദ്ദേശിച്ച് മോട്ടോര്‍ വാഹന വകുപ്പ്

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് സുരക്ഷ കവചവും ഹെല്‍മെറ്റും നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാവും സുരക്ഷകവചവും ഹെല്‍മെറ്റും നിര്‍ബന്ധമാക്കുക. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. 9 മാസം മുതല്‍ 4 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫലപ്രദമായി ധരിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാവണം ഹെല്‍മെറ്റുകളും സുരക്ഷകവചങ്ങളും. സൈക്കിള്‍ ഹെല്‍മെറ്റുകളും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഗുണമേന്മയുള്ളതാവണം ഹെല്‍മറ്റുകളും സുരക്ഷ കവചങ്ങളും. കുട്ടികളെ വാഹനത്തിന് മുന്നില്‍ ഇരുത്തിയും നിറുത്തിയും സഞ്ചരിക്കാന്‍ പാടില്ലെന്നും പുതിയ സുരക്ഷചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ ഭാരം കുറഞ്ഞതും വെള്ളം നനയാത്തതുമായ മള്‍ട്ടിഫിലമെന്റ് നൈലോണ്‍ തുണിത്തരങ്ങള്‍ ഉപയോഗിച്ച് മാത്രമേ സുരക്ഷകവചങ്ങള്‍ നിര്‍മ്മിക്കാന്‍ പാടുള്ളു. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനം 40 കിലോമീറ്ററില്‍ കൂടാന്‍ പാടില്ലെന്നും, വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ പാടില്ലെന്നും സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പ് 128-ാം വകുപ്പ് പ്രകാരമാണ് പുതിയ സുരക്ഷ ചട്ടങ്ങള്‍ പുറപ്പെടുവിക്കാനിരിക്കുന്നത്. ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>