ബൈക്ക് സൈക്കിളില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
ബൈക്ക് സൈക്കിളില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ മാങ്കിരിന്‍ മിഥുന്‍ രാജാണ് മരിച്ചത്. സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥുന്‍ സൈക്കിളിനെ ഇടിച്ച് തെറിപ്പിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയുമാണ് ഉണ്ടായത്. കായംകുളം പേരാത്ത് മുക്ക് മല്ലികാട്ട് കടവിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ റിസ്വാന്‍, സൈക്കിള്‍ യാത്രികന്‍ നാരായണന്‍ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മിഥുന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.













