വൃദ്ധയെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്പ്പിച്ചു ചെറുമകന്‍ അറസ്റ്റില്‍
വൃദ്ധയെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്പ്പിച്ച ചെറുമകന്‍ അറസ്റ്റില്‍. കൊല്ലം കുണ്ടറ തൈക്കാവ്മുക്ക് സ്വദേശി ഷെഫീക്കിനെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്യലഹരിയിലായിരുന്ന പ്രതി 80 വയസ്സുള്ള വൃദ്ധയെ കോടാലി കൊണ്ട് വെട്ടി പരിക്കേല്പിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും ഇയാള്‍ കത്തി കൊണ്ട് ആക്രമിക്കാന്‍ തുനിഞ്ഞിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പോലീസിന് നാട്ടുകാര്‍ പരാതി നല്കിയതും തുടര്‍ന്ന് ഇയാളെ കുണ്ടറ പോലീസ് അറസ്റ്റ് ചെയത്് കോടതിയില്‍ ഹാജരാക്കിയിരുന്നു. പരിക്കേറ്റ വൃദ്ധ ചികിത്സയില്‍ തുടരുകയാണ്. പ്രതിയേ കോടതി റിമാന്‍ഡ് ചെയ്തു.













