പാറശ്ശാലയില്‍ വനിത ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞ നാട്ടുകാര്‍ക്കെതിരെ പോലീസ് കേസ്.
പാറശ്ശാലയില്‍ ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞ നാട്ടുകാര്‍ക്കെതിരെ പോലീസ് കേസ്. ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയായ ശരത് രാജിന്റെ പരാതിയിലാണ് നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം ഇരുപതിനാണ് ഇയാള്‍ വനിത ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറെ തള്ളി വീഴ്തിയതിന് ശേഷം നിലത്ത് വീണ ഡോക്ടറുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. എന്നാല്‍ തക്ക സമയത്ത് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടിച്ചു മാറ്റിയിരുന്നു. പാറശ്ശാല ഉദയന്‍കുളങ്ങര ജംഗ്ഷനിലായിരുന്നു സംഭവം. ഇയാളെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിച്ച പത്തോളം പേര്‍ക്കെതിരെയാണ് പാറശ്ശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഡോക്ടറുടെ പരാതിയിന്മേല്‍ അറസ്റ്റ് ചെയ്ത പ്രതി ശരത് രാജ് റിമാന്‍ഡിലാണ്.













