STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 2nd, 2021

കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടന്‍ ജോജു ജോര്‍ജ്ജും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍, ജോജുവിന്റെ വാഹനം തകര്‍ത്തവരെ പോലീസ് തിരിച്ചറിഞ്ഞു, താരത്തിന്റെ വിശദമായ മൊഴി ഇന്നെടുക്കും

കൊച്ചിയില്‍ ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു പ്രതികരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ ജോജുവിന്റെ വിശദമായ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ജോജുവിന് ഒപ്പമുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നേതാക്കളെ പ്രതി ചേര്‍ക്കാനാണ് പോലീസ് നീക്കം. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ നേതാക്കളുടെ അറസ്റ്റിനും സാധ്യത. ഇന്നലെ ജോജു നല്‍കിയ പരാതിയിലുള്ളത് ടോണി ചമ്മണിയുടെ പേര് മാത്രമാണ്. ബാക്കി കണ്ടാലറിയാവുന്നവര്‍ എന്നാണ്. ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലും തീരുമാനം ഇന്നുണ്ടാകും. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമായിരിക്കും കേസെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വാഹനം ആക്രമിച്ചെന്നാരോപിച്ച് ജോജു നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. പോലീസ് രേഖപ്പെടുത്തിയ എഫ് ഐ ആറില്‍ മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ജോജുവിനെ കയ്യേറ്റം ചെയ്തതെന്നും വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടാക്കിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ജോജുവിന്റെ വാഹനം തടഞ്ഞത് സ്വാഭാവികമായ വികാരപ്രകടനം മാത്രമാണ്. എന്നാല്‍ കാര്‍ തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും ടോണി ചമ്മിണി പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>