മണ്ണെണ വിലയില്‍ വന്‍ വര്‍ദ്ധനവ്; ഒറ്റയടിക്ക് ഉയര്‍ത്തിയത് 8 രൂപ
ഇന്ധനവിലവര്‍ദ്ധനവിന് പിന്നാലെ രാജ്യത്ത് മണ്ണെണ വിലയും വര്‍ദ്ധിപ്പിച്ചു. ഒറ്റയടിക്ക് 8 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണക്ക് 55 രൂപയായി വര്‍ദ്ധിച്ചു. ചരിത്രത്തിലാദ്യമായാണ് മണ്ണെണക്ക് ഒറ്റ ദിവസം ഇത്രയധികം വില വര്‍ദ്ധിപ്പിക്കുന്നത്. ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വിലയിലാകും മണ്ണെണ വില്പന. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്‍ഗണാ വിഭാഗത്തിനും മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും പുതുക്കിയ വിലയിലാകും മണ്ണെണ വില്ക്കുക.













