താല്‍ക്കാലിക ജീവനക്കാരെ കാരണമില്ലാതെ പിരിച്ചുവിടുന്ന നടപടിക്കെതിരെ പ്രതിഷേധം
വനം വകുപ്പില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന താല്‍ക്കാലിക ജീവനക്കാരെ കാരണമില്ലാതെ പിരിച്ചുവിടുന്നതിന് എതിരെ പ്രതിഷേധം. നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയനാണ് (എ ഐ ടി യു സി) പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. 10 വര്‍ഷം തികച്ച തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അഗസ്ത്യ വനം റേഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ കാപ്പുകാട് റേഞ്ച് ഓഫീസിന് മുന്പില് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ എ ഐ ടി യു സി ജില്ല സെക്രട്ടറി മീനാങ്കല്‍ ശ്രീകുമാര്‍ ആവശ്യപ്പെട്ടു. പിരിച്ചു വിട്ട ശേഷം ലക്ഷങ്ങള്‍ വാങ്ങി പുതിയ ആളുകളെ നിയമിക്കാനുള്ള ഗൂഢ തന്ത്രമാണ് നടക്കുന്നതെന്നും മീനാങ്കല്‍ കുമാര്‍ പറഞ്ഞു എ..ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പൂറുത്തിപാറ സജീവിന്റെ അധ്യക്ഷതയില്‍ വിനോദ് കടയറ സ്വാഗതം പറഞ്ഞു .സി.പി.ഐ അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ,കൃഷ്ണ പിള്ള ,അപ്പുകുട്ടന്‍ നായര്‍ ,മഹേന്ദ്രന് ആശാരി തുടങ്ങിയവര്‍ സംസാരിച്ചു .ജില്ല ഒട്ടാകെ ആരംഭിച്ച സമരപരിപാടികളുടെ ഭാഗമായാണ് കാപ്പുകാട് റേഞ്ച് ഓഫിസിനു മുന്നിലും ധര്‍ണ സംഘടിപ്പിച്ചത്. എട്ടാം തിയതി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു.













