തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മിനി ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു. കിളിമാനൂരില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. കുളത്തുപ്പുഴ സ്വദേശി നൗഷാദ് ആണ് മരിച്ചത്. കോഴി കയറ്റി വന്ന ലോറിയില്‍ നിന്നും ലോഡ് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് എത്തിയ കിളിമാനൂര്‍ പോലീസും ഫയര്‍ഫോഴ്‌സും പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചായിരുന്നു നൗഷാദിനെ പുറത്ത് എടുത്തത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്.













