പുനീതിനെ പോലെ കണ്ണു ദാനം ചെയ്യണം, ആരാധകന്‍ ജീവനൊടുക്കി
അന്തരിച്ച കന്നട താരം പുനീത് ശ്രീകുമാറിനെ പോലെ തന്റെയും കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ബന്ധുക്കളോട് പറഞ്ഞ ശേഷം ആരാധകന്‍ ജീവനൊടുക്കി. ബെനേര്‍ഘട്ട സ്വദേശിയും കൈത്തറി തൊഴിലാളിയുമായ രാജേന്ദ്ര(40) ആണ് ജീവനൊടുക്കിയത്. ഇതോടെ കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് ശ്രീകുമാറിന്റെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം ആറായി. മരണ വിവരമറിഞ്ഞ് മൂന്ന് പേര്‍ കുഴഞ്ഞ് വീണ് മരിക്കുകയും മൂന്ന് പേര്‍ ആത്മഹത്യ ചെയ്യുകമാണ് ഉണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. താരത്തിന്റെ മരണത്തിന് ശേഷം കണ്ണുകള്‍ ദാനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.













