STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 3rd, 2021

മതം മാറാന്‍ വിസ്സമ്മതിച്ച നവവരനെ ഭാര്യസഹോദരനും സുഹൃത്തുക്കളും ചേര്‍ന്നു മര്‍ദ്ദിച്ചു

മതം മാറാന്‍ വിസ്സമ്മതിച്ച നവവരനെ ഭാര്യസഹോദരനെും സുഹൃത്തുക്കളും ചേര്‍ന്നു മര്‍ദ്ദിച്ചു. തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒക്‌ടോബര്‍ 29 നാണ് ദീപ്തിയും മിഥുനും വിവാഹിതരായത്. വിട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ദീപ്തിയുടെ സഹോദരനായ ഡാനിഷ് പള്ളിയില്‍ വച്ച് വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നല്കിയാണ് ഇരുവരെയും ചിറയിന്‍കീഴിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ സ്ഥലത്ത് എത്തിയതോടെ മിഥുന്‍ മതം മാറണമെന്നും ഇല്ലെങ്കില്‍ വിവാഹത്തില്‍ നിന്നും പിന്മാറണമെന്നും ഡാനിഷ് ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഡാനിഷിനെ പോലീസ് തിരയുകയാണ്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>