മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട, എല്ലാം ശരിയാക്കാമെന്ന് സ്റ്റാലിന്‍ ഉറപ്പ് തന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്ക വേണ്ടെന്നും എല്ലാം ശരിയാക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉറപ്പ് നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് അണക്കെട്ടിലെ ജലനിരപ്പ് വിലയിരുത്തുന്നത്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പ് നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേ സമയം ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. 65 സെന്റിമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.













