മാസ്ക് ധരിച്ചില്ല, വാഹനം ഹരിയാന രജിസ്ട്രേഷന്, ജോജുവിന് പിന്നാലെ പരാതികളും
നിയമം പാലിക്കാതെ രണ്ട് കാറുകള്‍ സൂക്ഷിച്ചതിനും മാസ്ക് ധരിക്കാത്തതിനും സിനിമ താരം ജോജു ജോര്‍ജ്ജിന് നേരെ പരാതി. ഇന്ധനവില വര്‍ദ്ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധം ചോദ്യം ചെയ്യുന്നതിനിടെ ജോജു മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം ഡി സി പിക്കും, സുരക്ഷാ നമ്പര്‍ പ്ലേറ്റിന് പകരം ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചുവെന്നും വാഹനം ഹരിയാന രജിസ്ട്രേഷന് ആണെന്നും ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പിനുമാണ് പരാതികള്‍ പോയിട്ടുള്ളത്. മാസ്ക് ധരിക്കാത്തതിന് എതിരെ എറണാകുളത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോട്ടോര്‍ വാഹന വകുപ്പിന് കളമശ്ശേരി സ്വദേശി മനാഫ് പുതുവായിയുമാണ് പരാതിപ്പെട്ടത്. അതേ സമയം ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.













