മതം മാറാന്‍ വിസ്സമ്മത്തിച്ചതിന് നവവരനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഭാര്യാ സഹോദരന്‍ പിടിയില്‍
തിരുവനന്തപുരം ചിറയിന്‍കീഴില്‍ മതം മാറാന്‍ വിസ്സമ്മത്തിച്ചതിന് നവവരനെ ഭാര്യാസഹോദരനും സുഹൃത്തുക്കളും ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മിഥുന്റെ ഭാര്യാ സഹോദരനായ ഡാനിഷിനെ ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നുമാണ് പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ട് ദിവസമായി തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് ഡാനിഷിനെ പിടികൂടാനായത്. ഇയാളുടെ സഹോദരിയായ ദീപ്തിയും മിഥുനുമായുള്ള വിവാഹത്തെ എതിര്‍ത്ത ഡാനിഷ് ഇവരെ വിവാഹം നടത്തി തരാം എന്ന വ്യാജേന വിളിച്ചു വരുത്തി സുഹൃത്തുക്കളുമായി ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സി സി ടി വിയില്‍ പതിഞ്ഞതോടെ എസ് സി-എസ് ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം ഡാനിഷിന് എതിരെ കേസെടുക്കുകയായിരുന്നു.













