STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 10th, 2021

ഒമ്പത് വയസ്സുകാരന് ക്രൂരമര്‍ദ്ദിച്ച പിതാവിനെതിരെ നാട്ടുകാരുടെ പരാതി

കൊല്ലം കുളത്തുപ്പുഴയില്‍ ഒമ്പത് വയസ്സുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. വലിയ മരകഷ്ണങ്ങളും ഗ്യാസ് സിലിണ്ടറിന്റെ ട്യൂബും ഉള്‍പ്പെടെ ഉപയോഗിച്ച് കൊണ്ടുള്ള മര്‍ദ്ദനം സ്ഥിരമായതോടെ നാട്ടുകാര്‍ പിതാവിന് എതിരെ പോലീസില്‍ പരാതി നല്കി. നാട്ടുകാരുടെ പരാതിയില്‍ കുട്ടിയുടെ പിതാവ് ബൈജുവിന് എതിരെ പോലീസ് ഗാര്‍ഹിക പീഢനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരമാസകലം തല്ലു കൊണ്ട് മുറിച്ച പാടുകളുണ്ട്. പിതാവ് തന്നെ പലതവണ വലിച്ചിഴയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നല്കി. വീട്ടില്‍ നിന്നും സ്ഥിരമായി കുട്ടിയുടെ കരച്ചില്‍ കേട്ടു തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പിതാവിന് എതിരെ പരാതി നല്കിയത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>